---
title: "പിറവം ബസ് സ്റ്റാൻഡിൽ പുതിയ ഷീ ടോയ്‌ലറ്റും ഫീഡിംഗ് റൂമും തുറന്നു"
english_title: "Piravom Bus Stand New She Toilet and Feeding Room Inaugurated by Chairperson"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378395/piravom-bus-stand-she-toilet-feeding-room-inauguration"
published_at: "2026-08-13T21:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7de9371e47e_piravom-bus-stand-she-toilet-feeding-room-inauguration.jpg"
keywords: []
---

# പിറവം ബസ് സ്റ്റാൻഡിൽ പുതിയ ഷീ ടോയ്‌ലറ്റും ഫീഡിംഗ് റൂമും തുറന്നു

> **Lead Summary:** പിറവം: യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം കൂടി പരിഗണിച്ച് പിറവം ബസ് സ്റ്റാൻഡിൽ പിറവം നഗരസഭ പുതുതായി നിർമ്മിച്ച ഷീ ടോയ്‌ലറ്റ്, ഫീഡിംഗ് റൂം എന്നിവയും നവീകരിച്ച പഴയ ടോയ്‌ലറ്റും പൊതുജനങ്ങൾക്കായി തുറന്നു നൽകി.

## Article Content

പിറവം: യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം കൂടി പരിഗണിച്ച് പിറവം ബസ് സ്റ്റാൻഡിൽ പിറവം നഗരസഭ പുതുതായി നിർമ്മിച്ച ഷീ ടോയ്‌ലറ്റ്, ഫീഡിംഗ് റൂം എന്നിവയും നവീകരിച്ച പഴയ ടോയ്‌ലറ്റും പൊതുജനങ്ങൾക്കായി തുറന്നു നൽകി.

ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്‌സൺ കെ. ആർ. പ്രദീപ് കുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്‌സൺ പുളിക്കൽ സ്വാഗതം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ഷീ ടോയ്‌ലറ്റും ഫീഡിംഗ് റൂമും ഒരുക്കിയതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങളുള്ള മാതാക്കൾക്കും ഇത് വലിയ ആശ്വാസമാകും.ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അരുൺ കല്ലറയ്ക്കൽ, വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, വിവിധ കൗൺസിലർമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭയുടെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് നേതാക്കൾ അറിയിച്ചു. വാർഡ് മെമ്പർ ലൂസി സണ്ണി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378395/piravom-bus-stand-she-toilet-feeding-room-inauguration)