---
title: "കൂത്താട്ടുകുളത്ത് 'ഓണനിലാവ് 2026': മില്ലുംപടി നഗർ റസിഡന്റ്സിന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്"
english_title: "Koothattukulam Onanilavu 2026: MNRA Onam Celebration on August 30 with Minister Anoop Jacob"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378392/koothattukulam-mnra-onanilavu-2026-onam-celebration-august-30"
published_at: "2026-08-13T20:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7de385c9b9e_onam.jpg"
keywords: ["Koothattukulam", "Onam 2026", "Onanilavu", "MNRA", "Residents Association", "Anoop Jacob", "Onam Celebration", "Kerala Festival", "Onam Sadya"]
---

# കൂത്താട്ടുകുളത്ത് 'ഓണനിലാവ് 2026': മില്ലുംപടി നഗർ റസിഡന്റ്സിന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്

> **Lead Summary:** കൂത്താട്ടുകുളം: ഓണത്തിന്റെ ആഘോഷപ്പെരുമയ്ക്ക് മാറ്റുകൂട്ടി മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയേഷൻ കിഴകൊമ്പ് 'ഓണനിലാവ് 2026' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

## Article Content

കൂത്താട്ടുകുളം: ഓണത്തിന്റെ ആഘോഷപ്പെരുമയ്ക്ക് മാറ്റുകൂട്ടി മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയേഷൻ കിഴകൊമ്പ് 'ഓണനിലാവ് 2026' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10 മണി മുതൽ കൂത്താട്ടുകുളം ശ്രീമതി ക്രിസി സ്കറിയയുടെ ഭവനാങ്കണത്തിലാണ് പ്രധാന പരിപാടികൾ അരങ്ങേറുക. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, എൻഡോവ്മെന്റ് വിതരണം, കലാപ്രതിഭയെ ആദരിക്കൽ തുടങ്ങിയവയാണ് ദിനത്തിന്റെ പ്രധാന ഇനങ്ങൾ.വൈകിട്ട് 5.30ന് വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമാകുക.

തുടർന്ന് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും ആഘോഷത്തിന് മാറ്റുകൂട്ടും. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബാണ് എൻഡോവ്മെന്റ് വിതരണം നിർവഹിക്കുക. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ ശ്രീ. റെജി ജോണിനെ ചടങ്ങിൽ ആദരിക്കും. കലാപ്രതിഭയായി ശ്രീ. ജയരാജ് എം. എസിനെയും ആദരിക്കുന്നതാണ്. കൂത്താട്ടുകുളം നഗരസഭ കൗൺസിലർമാരായ ശ്രീ. സണ്ണി കുര്യാക്കോസ്, ശ്രീമതി മായാ വിശ്വനാഥൻ, ശ്രീമതി രശ്മി സി. ആർ. എന്നിവർ ആശംസകൾ നേരും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378392/koothattukulam-mnra-onanilavu-2026-onam-celebration-august-30)