---
title: "മണീട് പഞ്ചായത്തിൽ എൽ.ഡി.എഫ് മാർച്ച് നാളെ; തദ്ദേശ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം"
english_title: "ManeedPanchayat LDF March on August 14: Protest Against Fund Cut by UDF Govt"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378382/maneed-panchayat-ldf-march-august-14-protest-fund-cut"
published_at: "2026-08-13T19:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dd0724d60b_manjoor-panchayat-ldf-march-august-14-protest-fund-cut.jpg"
keywords: ["LDF", "Protest March", "Kerala Politics", "Fund Cut", "Local Self Government", "Koothadukulam", "Ernakulam"]
---

# മണീട് പഞ്ചായത്തിൽ എൽ.ഡി.എഫ് മാർച്ച് നാളെ; തദ്ദേശ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം

> **Lead Summary:** മണീട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും മണീട് പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കെതിരെയും എൽ.ഡി.എഫ് മണീട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.

## Article Content

മണീട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും മണീട് പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കെതിരെയും എൽ.ഡി.എഫ് മണീട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണീട് ടൗണിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിക്കും. സി.പി.ഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം കെ.പി. സലീം മാർച്ച് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ഗോപി, ബീന ബാബുരാജ്, ടോമി വർഗീസ്, ബിജു സൈമൺ, പി.കെ. മനോജ് തുടങ്ങിയ എൽ.ഡി.എഫ് നേതാക്കൾ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കും. വൻ ജനപങ്കാളിത്തത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378382/maneed-panchayat-ldf-march-august-14-protest-fund-cut)