---
title: "ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷം യുവാവ് പുഴയിൽ ചാടി മരിച്ചു"
english_title: "25-Year-Old Man Dies After Jumping Into River, Instagram Live"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378287/kochi-youth-dies-river-instagram-live"
published_at: "2026-08-13T12:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d6dd75edbb_1000380060.png"
keywords: []
---

# ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷം യുവാവ് പുഴയിൽ ചാടി മരിച്ചു

> **Lead Summary:** കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശേരി സ്വദേശി ആൻ്റണി ഡാനിയേൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം.

## Article Content

കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശേരി സ്വദേശി ആൻ്റണി ഡാനിയേൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം.

പൊലീസ് പറയുന്നത് അനുസരിച്ച് സംഭവത്തിന് മുൻപ് ആൻ്റണി ഇൻസ്റ്റാഗ്രാമിൽ ലൈവ് ചെയ്തിരുന്നു. ലൈവിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. 2020ൽ നാട്ടിൽ തനിക്കെതിരെ ഉണ്ടായ അപവാദ പ്രചരണമാണ് വിഷാദത്തിലേക്ക് നയിച്ചതെന്ന് ലൈവിൽ അദ്ദേഹം പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

> "ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ്" എന്നും വീഡിയോയിൽ പറയുന്നുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ഞുമ്മൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും രാത്രി കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബ സംഘം നടത്തിയ തെരച്ചിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ മഞ്ഞുമ്മൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378287/kochi-youth-dies-river-instagram-live)