---
title: "ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Auto Driver Found Hanging in Anchal Forest, Kollam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378238/-auto-driver-found-hanging-forest-"
published_at: "2026-08-13T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d28520ac3e_1000712910.jpg"
keywords: ["Auto Driver", "Suicide", "Kerala News", "KFD", "Police Investigation"]
---

# ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** അഞ്ചൽ: ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ചന്തക്കവല സ്വദേശി സാംനഗർ ആനന്ദശ്ശേരിയിൽ റെജി ആണ് മരിച്ചത്.

## Article Content

അഞ്ചൽ: ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ചന്തക്കവല സ്വദേശി സാംനഗർ ആനന്ദശ്ശേരിയിൽ റെജി ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ആത്മതീരം വൈദ്യുത ശ്മശാനത്തിനു സമീപമുള്ള സാംനഗർ പാതയിൽ കെഎഫ്ഡിസിയുടെ മാവ് പ്ലാന്റേഷനുള്ളിലെ മരക്കൊമ്പിൽ കെട്ടിതൂങ്ങിയ നിലയിലാണ് റെജിയുടെ മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കാണുന്നത്. ഉടൻ തന്നെ വിവരം കുളത്തൂപ്പുഴ പൊലീസിനെ അറിയിച്ചു.

ഭാര്യ: റീന. മകൻ: ആൽബിൻ. 

`

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378238/-auto-driver-found-hanging-forest-)