---
title: "പിറവം അത്തച്ചമയ ഘോഷയാത്ര ഓഗസ്റ്റ് 16ന് ;  'വിസ്മയം 2K26'ക്ക് തുടക്കം"
english_title: "Piravom Athachamayam 2026: Procession on Aug 16, Vismayam Onam Fest Inauguration"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378123/piravom-athachamayam-2026-procession-on-aug-16-vismayam-onam-fest-inauguration"
published_at: "2026-08-12T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c14263b8e5_piravom-athachamayam-2026-vismayam-onam-festival.jpg"
keywords: []
---

# പിറവം അത്തച്ചമയ ഘോഷയാത്ര ഓഗസ്റ്റ് 16ന് ;  'വിസ്മയം 2K26'ക്ക് തുടക്കം

> **Lead Summary:** പിറവം: പിറവത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

## Article Content

പിറവം: പിറവത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാണ് വർണാഭമായ ഘോഷയാത്ര ആരംഭിക്കുക.നഗരസഭ ഒരുക്കുന്ന ഓണാഘോഷ പരിപാടിയായ 'വിസ്മയം 2K26' ന്റെ ഔദ്യോഗിക ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. അത്തച്ചമയ സായാഹ്ന ഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് ഇടുക്കി എം.പി ഫ്രാൻസിസ് ജോർജ് നിർവഹിക്കും.

നഗരസഭ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, അലങ്കരിച്ച ഫ്ലോട്ടുകൾ എന്നിവയോടെയാണ് ഘോഷയാത്ര നഗരത്തിലൂടെ കടന്നുപോകുക.

പിറവം നഗരത്തെ ഓണത്തിന്റെ നിറങ്ങളാൽ അലങ്കരിക്കുന്നതിന് നഗരസഭ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 'വിസ്മയം 2K26' ന്റെ ഭാഗമായി ഘോഷയാത്രക്ക് പുറമെ സാംസ്കാരിക പരിപാടികൾ, കലാമത്സരങ്ങൾ, ഓണസദ്യ, വിപണന മേള എന്നിവയും ദിവസങ്ങളോളം നീണ്ടുനിൽക്കും. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പിറവത്തിന്റെ ഓണാഘോഷം ഇത്തവണയും വർണാഭമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണാഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378123/piravom-athachamayam-2026-procession-on-aug-16-vismayam-onam-fest-inauguration)