---
title: "പിറവത്ത് ക്വിറ്റ് ഇന്ത്യ ദിനാചരണവും , ലഹരിവിരുദ്ധ ഗാന്ധി സദസ്സും സംഘടിപ്പിച്ചു"
english_title: "Piravom Quit India Day Observed with Anti-Drug Gandhi Sadass"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377979/piravom-quit-india-day-anti-drug-gandhi-sadass"
published_at: "2026-08-11T15:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af1883270a_piravom-quit-india-day-anti-drug-gandhi-sadass.jpg"
keywords: ["Piravom", "Gandhi Darshan Vedhi", "UDF", "Ernakulam"]
---

# പിറവത്ത് ക്വിറ്റ് ഇന്ത്യ ദിനാചരണവും , ലഹരിവിരുദ്ധ ഗാന്ധി സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** പിറവം: ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഗാന്ധി സദസ്സും സംഘടിപ്പിച്ചു.

## Article Content

പിറവം: ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഗാന്ധി സദസ്സും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകളും ഗാന്ധിയൻ മൂല്യങ്ങളും ഇന്നത്തെ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ് അധ്യക്ഷത വഹിച്ച സമ്മേളനം പിറവം യു.ഡി.എഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ ജോയ് ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകി.ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.അഡ്വ. ഷിബു തോമസ് സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി സണ്ണി കണ്ണന്മേലിൽ ഗാന്ധി സ്മൃതി സന്ദേശം നൽകി. വിവിധ കോൺഗ്രസ് നേതാക്കളും ഗാന്ധി ദർശൻ വേദി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377979/piravom-quit-india-day-anti-drug-gandhi-sadass)