---
title: "പിറവം വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Piravom Traders Association Unit Meeting and Family Meet Held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377958/piravom-traders-association-unit-meeting-family-gathering"
published_at: "2026-08-11T14:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae146f1d46_piravom-traders-association-unit-meeting-family-gathering.jpg"
keywords: ["Piravom", "Vyapari Vyavasayi Ekopana Samithi", "Ernakulam", "Business Community"]
---

# പിറവം വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** പിറവം: പിറവം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടന്നു.

## Article Content

പിറവം: പിറവം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടന്നു.

വ്യാപാരി സമൂഹത്തിൻ്റെ ഐക്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരേ വേദിയിൽ ഒത്തുചേർന്ന സമ്മേളനം നിരവധി വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സമിതി ജില്ലാ ട്രഷറർ കെ. എം. പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്കും വികസനത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

യൂണിറ്റ് പ്രസിഡൻ്റ് കെ. ആർ. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ടി. കെ. ഷാജി കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.സമിതി ഏരിയ സെക്രട്ടറി സോമൻ വലയിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ കെ. പി. സലിം, സാബു കെ. ജേക്കബ്, എം. എം. എൽദോ, സന്തോഷ് മടത്തിക്കളയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാർഗങ്ങളും സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.സമ്മേളനത്തിന് ശേഷം കലാപരിപാടികളും അരങ്ങേറി. ആർ.എൽ.വി. വിദ്യാദാസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തസന്ധ്യ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377958/piravom-traders-association-unit-meeting-family-gathering)