---
title: "കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Koothattukulam Sree Mahadeva Temple Karkidaka Vavu Bali 2026: Date, Time and Rituals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377949/koothattukulam-mahadeva-temple-karkidaka-vavu-bali-2026"
published_at: "2026-08-11T13:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7adb639a765_koothattukulam-mahadeva-temple-karkidaka-vavu-bali-2026.jpg"
keywords: []
---

# കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** കൂത്താട്ടുകുളം: കർക്കിടക മാസത്തിലെ വാവ് ബലിയായ കർക്കിടക വാവിന് കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

കൂത്താട്ടുകുളം: കർക്കിടക മാസത്തിലെ വാവ് ബലിയായ കർക്കിടക വാവിന് കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ഇത്തവണ കർക്കിടക വാവ്. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചത് പ്രകാരം രാവിലെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് 5.30 മുതൽ ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പരമേശ്വരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുക.പൂർവികർക്ക് ബലിയർപ്പിക്കുന്നതിനൊപ്പം മൃത്യുഞ്ജയ ഹോമം, തിലഹോമം എന്നിവ നടത്താനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണവും നടക്കും.ഈ വർഷം കർക്കിടക വാവും ആയില്യവും ഒരേ ദിവസം വരുന്നതിനാൽ നാഗദേവതകൾക്ക് സർപ്പപൂജ നടത്താനും ഭക്തർക്ക് അവസരം ലഭിക്കും. ഇതുമൂലം നിരവധി ഭക്തർ ബലിതർപ്പണത്തിനായി ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.വരും ദിവസങ്ങളിലെ പ്രധാന ചടങ്ങുകളെക്കുറിച്ചും ക്ഷേത്രഭാരവാഹികൾ വിശദീകരിച്ചു.

ചിങ്ങം ഒന്നിന് അഷ്ടദ്രവ്യ ഗണപതി ഹോമം, സെപ്റ്റംബർ 4 ന് ശ്രീകൃഷ്ണ ജയന്തി വിശേഷാൽ പൂജകൾ, സെപ്റ്റംബർ 14 ന് വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂമുടൽ ചടങ്ങ് എന്നിവ നടക്കും.കർക്കിടക വാവ് ദിനത്തിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ക്രമസമാധാനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377949/koothattukulam-mahadeva-temple-karkidaka-vavu-bali-2026)