---
title: "നിയന്ത്രണം വിട്ട കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം"
english_title: "Attappadi Car Accident: 3 Tamil Nadu Natives Killed After Vehicle Falls Into Gorge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377682/attappadi-mulli-car-accident-3-killed"
published_at: "2026-08-10T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a794b7c29f18_1000709493.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം

> **Lead Summary:** അട്ടപ്പാടി: തമിഴ്നാട് അതിർത്തിക്ക് സമീപം അട്ടപ്പാടി മുള്ളിയിൽ ഞായറാഴ്ച ഉണ്ടായ ദാരുണമായ കാർ അപകടത്തിൽ 3 പേർ മരിച്ചു.

## Article Content

അട്ടപ്പാടി: തമിഴ്നാട് അതിർത്തിക്ക് സമീപം അട്ടപ്പാടി മുള്ളിയിൽ ഞായറാഴ്ച ഉണ്ടായ ദാരുണമായ കാർ അപകടത്തിൽ 3 പേർ മരിച്ചു.

വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ പാറയിൽ ഇടിച്ച് നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചത് തമിഴ്നാട് സ്വദേശികളായ രാജ്കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ്. മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു സംഘം. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാറക്കെട്ടുകളും ഇടുങ്ങിയ റോഡും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി.

അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ അട്ടപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്കായി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.

അട്ടപ്പാടി-കോയമ്പത്തൂർ റോഡിലെ അപകട കേന്ദ്രങ്ങളിലൊന്നാണ് മുള്ളി. ഇവിടെ നേരത്തെയും സമാന അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമിത വേഗതയും റോഡിന്റെ വളവുകളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അട്ടപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

Car Accident, Kerala Accident, Road Accident, Police

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377682/attappadi-mulli-car-accident-3-killed)