---
title: "കെഎസ്ആർടിസി ബസുകളിൽ വയോധികർക്ക് സൗജന്യ യാത്ര അനുവദിക്കണം ; സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ"
english_title: "Senior Citizens Demand Free KSRTC Bus Travel for People Above 75 in Kerala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377664/perumbavoor-senior-citizens-demand-free-ksrtc-travel"
published_at: "2026-08-10T06:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7924ecd6211_1000709375.jpg"
keywords: ["KSRTC", "Senior Citizens", "Free Bus Travel", "Senior Citizen Welfare", "Ernakulam"]
---

# കെഎസ്ആർടിസി ബസുകളിൽ വയോധികർക്ക് സൗജന്യ യാത്ര അനുവദിക്കണം ; സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

> **Lead Summary:** പെരുമ്പാവൂർ: 75 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പെരുമ്പാവൂർ മേഖലാ സമ്മേളനത്തിലാണ് പ്രധാന പ്രമേയമായി ഈ ആവശ്യം ഉന്നയിച്ചത്.

## Article Content

പെരുമ്പാവൂർ: 75 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പെരുമ്പാവൂർ മേഖലാ സമ്മേളനത്തിലാണ് പ്രധാന പ്രമേയമായി ഈ ആവശ്യം ഉന്നയിച്ചത്.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പി. അജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എ. ഗംഗാധരൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.വി. തോമസ് സംഘടനാ റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു.

സമ്മേളനത്തിൽ സംസാരിച്ച സിപിഐ എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽ കരീം, പി. രാമചന്ദ്രൻ നായർ, കുര്യൻ ജോർജ് എന്നിവർ മുതിർന്ന പൗരന്മാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. ആരോഗ്യപരമായ ആവശ്യങ്ങൾക്കും മറ്റ് അവശ്യ കാര്യങ്ങൾക്കും നഗരങ്ങളിലേക്കും ആശുപത്രികളിലേക്കും പോകാൻ ബുദ്ധിമുട്ടുന്ന മുതിർന്നവർക്ക് KSRTC യുടെ സൗജന്യ യാത്ര വലിയ ആശ്വാസമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ സമാനമായ സൗജന്യ യാത്രാ പദ്ധതികൾ നിലവിലുണ്ടെന്നും കേരളത്തിലും അത് നടപ്പാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു. കൂടാതെ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ വർധിപ്പിക്കുക, ആരോഗ്യ സംരക്ഷണ പദ്ധതികൾ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികൾ

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ്: പി.കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്: പി. രാമചന്ദ്രൻ നായർ, സെക്രട്ടറി: എൻ.എ. ഗംഗാധരൻ, ജോയിന്റ് സെക്രട്ടറി: എം.എൻ. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ: കുര്യൻ ജോർജ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377664/perumbavoor-senior-citizens-demand-free-ksrtc-travel)