---
title: "പിറവത്ത് വ്യാപാരി വ്യവസായി സമിതി സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച"
english_title: "Vyapari Vyavasayi Samiti Piravom Meeting and Family Get-together on Sunday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377397/piraavam-vyapari-vyavasayi-samiti-meeting-family-get-together"
published_at: "2026-08-08T10:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c15e3756e_piraavam-vyapari-vyavasayi-samiti-meeting-family-get-together.jpg"
keywords: ["Piravom", "Piravom News", "Vyapari Vyavasayi Samiti", "Piravom Municipality"]
---

# പിറവത്ത് വ്യാപാരി വ്യവസായി സമിതി സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച

> **Lead Summary:** പിറവം: വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം യൂണിറ്റിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച പിറവത്ത് നടക്കും. വൈകിട്ട് 3 മണിക്ക് മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

പിറവം: വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം യൂണിറ്റിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച പിറവത്ത് നടക്കും. വൈകിട്ട് 3 മണിക്ക് മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 2.30ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമിതിയുടെ ജില്ലാ ട്രഷറർ കെ. എം. പരീത് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ. ആർ. ശശി അധ്യക്ഷത വഹിക്കും.സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ദീർഘകാലമായി വ്യാപാര രംഗത്ത് സേവനം ചെയ്ത മുതിർന്ന വ്യാപാരികളെയും ചടങ്ങിൽ ആദരിക്കും.

പിറവം നഗരസഭ ചെയർമാൻ കെ. ആർ. പ്രദീപ്കുമാർ, മുൻ ചെയർമാൻ സാബു കെ. ജേക്കബ്, വൈസ് ചെയർമാൻ കെ. പി. സലിം, ജില്ലാ കമ്മിറ്റി അംഗം സോമൻ വലയിൽ എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും.യൂണിറ്റ് സെക്രട്ടറി ടി. കെ. ഷാജി, ഏരിയ സെക്രട്ടറി വി. ആർ. സോമൻ എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.

വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും വലിയ സാന്നിധ്യമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. വ്യാപാര സമൂഹത്തിന് ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377397/piraavam-vyapari-vyavasayi-samiti-meeting-family-get-together)