---
title: "കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു ; ഡ്രൈവർക്കും , കണ്ടക്ടർക്കും ദാരുണാന്ത്യം , നാല് പേർക്ക് ഗുരുതര പരിക്ക്"
english_title: "KSRTC Bus Accident in Bengaluru Highway: Driver and Conductor Killed, 4 Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377390/ksrtc-bus-accident-bengaluru-highway-driver-conductor-dead"
published_at: "2026-08-08T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76b728a1837_ksrtc-bus-accident-bengaluru-highway-driver-conductor-dead.jpg"
keywords: ["KSRTC", "KSRTC Bus Accident", "Kerala Bus", "KSRTC News"]
---

# കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു ; ഡ്രൈവർക്കും , കണ്ടക്ടർക്കും ദാരുണാന്ത്യം , നാല് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ബെംഗളൂരു: കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ-ബെംഗളൂരു അതിവേഗ ഹൈവേയിൽ ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.

## Article Content

ബെംഗളൂരു: കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ-ബെംഗളൂരു അതിവേഗ ഹൈവേയിൽ ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.

അപകടത്തിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്ത് വച്ച് മരിച്ചു. നാല് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ 6.45-ഓടെയാണ് അപകടം. കോഴിക്കോട് നിന്നും യാത്രക്കാരുമായി പുറപ്പെട്ട കെഎസ്ആർടിസി ബസ് ബിഡതിക്ക് സമീപമെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.

അപകടത്തിൽ ബസ് ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിത വേഗതയാണോ അതോ ഡ്രൈവർക്ക് പെട്ടെന്ന് അസ്വസ്ഥത ഉണ്ടായതാണോ എന്നതടക്കം വിവിധ കോണുകളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈവേയിൽ ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377390/ksrtc-bus-accident-bengaluru-highway-driver-conductor-dead)