---
title: "കോട്ടയത്ത് ബൈക്ക് തെന്നിമാറി ബസിന്റെ അടിയിൽപ്പെട്ട് അപകടം ; യുവതിക്ക് ദാരുണാന്ത്യം"
english_title: "Young Woman Dies in Bike-Bus Accident Near Manarcad St Marys Hospital Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377268/kottayam-manarcad-bike-accident-woman-died-bus"
published_at: "2026-08-07T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a94b37866_1000706890.jpg"
keywords: ["Kottayam Accident", "Manarcad", "Bike Accident"]
---

# കോട്ടയത്ത് ബൈക്ക് തെന്നിമാറി ബസിന്റെ അടിയിൽപ്പെട്ട് അപകടം ; യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം: മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപം ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതി മരിച്ചു.

## Article Content

കോട്ടയം: മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപം ബൈക്ക് തെന്നിമാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് യുവതി മരിച്ചു.

അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. അയർക്കുന്നത്തുനിന്ന് മണർകാട് കവലയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇവർ. സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിൽ എത്തിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നിമാറി വീണു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ ശ്രീദേവി കോട്ടയത്തുനിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശ്രീദേവി മരണപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ സഹോദരനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് കുറച്ചു നേരം ഈ ഭാഗത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377268/kottayam-manarcad-bike-accident-woman-died-bus)