---
title: "പിറവത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ മതിൽ തകർത്തു"
english_title: "Piravom Accident Tipper Lorry Crashes Into St Gregorios Chapel Wall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377189/piravom-accident-tipper-lorry-crashes-into-st-gregorios-chapel-wall"
published_at: "2026-08-07T10:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7584026748e_1000706692.jpg"
keywords: ["Piravom", "Accident", "Tipper Lorry", "Chapel Wall"]
---

# പിറവത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ മതിൽ തകർത്തു

> **Lead Summary:** പിറവം: നിയന്ത്രണം വിട്ട ടോറസ് ലോറി പിറവത്തെ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ മതിൽ തകർത്തു.ഇന്ന് പുലർച്ചെയാണ് അപകടം. പിറവം കുട്ടികളുടെ പാർക്കിന് സമീപമുള്ള വളവിൽ വെച്ചാണ് സംഭവം.ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണം

## Article Content

പിറവം: നിയന്ത്രണം വിട്ട ടോറസ് ലോറി പിറവത്തെ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ മതിൽ തകർത്തു.ഇന്ന് പുലർച്ചെയാണ് അപകടം. പിറവം കുട്ടികളുടെ പാർക്കിന് സമീപമുള്ള വളവിൽ വെച്ചാണ് സംഭവം.ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണം

വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി റോഡിന്റെ വശത്തുള്ള ചാപ്പലിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ചാപ്പലിന്റെ മതിലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ലോറിയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.ആളപായമില്ല സമയം പുലർച്ചയായതിനാൽ പരിസരത്ത് ആളുകൾ കുറവായിരുന്നു എന്നതും വലിയ അപകടം ഒഴിവാകാൻ കാരണമായി.

വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377189/piravom-accident-tipper-lorry-crashes-into-st-gregorios-chapel-wall)