---
title: "മോഷ്ടിച്ച ഫോണുകളുടെ ലോക്ക് പൊട്ടിച്ചു നൽകുന്ന മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ"
english_title: "Mobile shop owner arrested for breaking the locks of stolen phones."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377173/mobile-shop-owner-arrested-for-breaking-the-locks-of-stolen-phones"
published_at: "2026-08-07T10:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7561e055c70_1000706464.jpg"
keywords: []
---

# മോഷ്ടിച്ച ഫോണുകളുടെ ലോക്ക് പൊട്ടിച്ചു നൽകുന്ന മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ

> **Lead Summary:** കൊച്ചി : മോഷ്ടിച്ച ഫോണുകളുടെ ലോക്ക് പൊട്ടിച്ചു നൽകുന്ന മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ. എറണാകുളം റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പിടിച്ചു പറി കേസിൽ ഉൾപ്പെട്ട മൊബൈൽ ഫോൺ അടക്കം 24 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

## Article Content

കൊച്ചി : മോഷ്ടിച്ച ഫോണുകളുടെ ലോക്ക് പൊട്ടിച്ചു നൽകുന്ന മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ. എറണാകുളം റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പിടിച്ചു പറി കേസിൽ ഉൾപ്പെട്ട മൊബൈൽ ഫോൺ അടക്കം 24 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

മോഷ്ടിക്കപ്പെടുന്ന മൊബൈൽ ഫോണുകളുടെ ലോക്കുകൾ പൊട്ടിച്ചു നൽകിയ മൊബൈൽ ഫോൺ ഷോപ്പ് ഉടമ പെരുമ്പാവൂർ മാറമ്പള്ളി തീനാട്ടു വീട്ടിൽ മുഹമ്മദ് കബീർ (36) നെ ആണ്‌ എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വഴ്ച ബാംഗ്ളൂർ സ്വദേശിയുടെ 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ ട്രെയിൻ നിന്നും തട്ടിപ്പറിച്ച സംഭവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽ മോഷണ മുതൽ കബീറിന്റ കടയിൽ നിന്നും കണ്ടെടുത്തു തുടർന്ന് കബീറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലോക്ക് പൊട്ടിക്കാനായി കൊണ്ട് വന്നിട്ടുള്ള 24 മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.

എസ് എച്ച് ഓ നിസാറുദീൻ, എ എസ് ഐ ഡിനിൽ, സീനിയർ സിവിൽ ഓഫീസർ സഹേഷ്, RPF HC അജയ്‌ഘോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377173/mobile-shop-owner-arrested-for-breaking-the-locks-of-stolen-phones)