---
title: "ഓണക്കൂറിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു ; ഒഴിവായത് വൻ ദുരന്തം"
english_title: "Tree falls onto road during Onam; major disaster averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377109/tree-falls-onto-road-during-onam-major-disaster-averted"
published_at: "2026-08-06T20:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a086b8006_1000706057.jpg"
keywords: []
---

# ഓണക്കൂറിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പിറവം: ഓണക്കൂറിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

## Article Content

പിറവം: ഓണക്കൂറിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

പഴയ ഷാപ്പിന് സമീപം പുരയിടത്തിൽ നിന്നാണ് പ്ലാവ് മരം ഒടിഞ്ഞു വീണത്. ഈ സമയം വാഹനങ്ങൾ ഒന്നും വരാതിരുന്നത് മൂലം വൻ അപകടമാണ് ഒഴിവായത്.

ഒടിഞ്ഞുവീണ മരം അഗ്നിശമനസേനയെത്തിയാണ് മുറിച്ചുമാറ്റിയത്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377109/tree-falls-onto-road-during-onam-major-disaster-averted)