---
title: "സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു ; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "School bus loses control and falls into canal; several students injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377093/school-bus-loses-control-and-falls-into-canal-several-students-injured"
published_at: "2026-08-06T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748a732dde9_1000705972.jpg"
keywords: []
---

# സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു ; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** ചാലക്കുടി പോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു.

## Article Content

ചാലക്കുടി പോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു.

ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ വിട്ടതിനുശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടത്. ബസ് പോട്ട വാഴക്കുന്ന് കനാലിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാട്ടുകാരും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ വലിയ ആശ്വാസമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377093/school-bus-loses-control-and-falls-into-canal-several-students-injured)