---
title: "അഞ്ചൽപ്പെട്ടി പുതുശേരിപ്പടിക്ക് സമീപം പൊന്നാട്ട് വളവിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്"
english_title: "Two cars collided at Ponnattu bend near Anchalpetty Puthusseripady; driver injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376885/two-cars-collided-at-ponnattu-bend-near-anchalpetty-puthusseripady-driver-injured"
published_at: "2026-08-05T19:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734578d43ce_1000704932.jpg"
keywords: []
---

# അഞ്ചൽപ്പെട്ടി പുതുശേരിപ്പടിക്ക് സമീപം പൊന്നാട്ട് വളവിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** അഞ്ചൽപ്പെട്ടി പുതുശേരിപ്പടിക്ക് സമീപം പൊന്നാട്ട് വളവിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.

## Article Content

അഞ്ചൽപ്പെട്ടി പുതുശേരിപ്പടിക്ക് സമീപം പൊന്നാട്ട് വളവിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.

ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം സംഭവിച്ചത്. പിറവം ഭാഗത്ത് നിന്നുവന്ന കാറും അഞ്ചൽപ്പെട്ടി ഭാഗത്ത് നിന്നുവന്ന കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാർ ഓടിച്ചവർക്ക് നിസാര പരുക്കുണ്ട്. ഒരാളെ ആരക്കുന്നം എ.പി വർക്കി ആശുപത്രിയിലും, ഒരാളെ പിറവം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ പരന്നൊഴുകിയ ഡീസൽ അഗ്നിശമന സേനയെത്തി കഴുകി വൃത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376885/two-cars-collided-at-ponnattu-bend-near-anchalpetty-puthusseripady-driver-injured)