---
title: "എറണാകുളത്ത് കല്യാണ വിരുന്നിന് വന്ന യുവാവിനെ തിരക്കി വീട്ടിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി ; 5 പേർ അറസ്റ്റിൽ"
english_title: "A young man who had come to a wedding reception in Ernakulam was searched, forced into his house and threatened with a weapon; 5 people arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376696/a-young-man-who-had-come-to-a-wedding-reception-in-ernakulam-was-searched-forced-into-his-house-and-threatened-with-a-weapon-5-people-arrested"
published_at: "2026-08-05T08:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72a79cb18b8_1000414070.png"
keywords: []
---

# എറണാകുളത്ത് കല്യാണ വിരുന്നിന് വന്ന യുവാവിനെ തിരക്കി വീട്ടിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി ; 5 പേർ അറസ്റ്റിൽ

> **Lead Summary:** പെരുമ്പാവൂർ : വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പൊലീസ് പിടിയിൽ.

## Article Content

പെരുമ്പാവൂർ : വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പൊലീസ് പിടിയിൽ.

കാലടി മറ്റൂർ, കല്ലുങ്ങൽ വീട്ടിൽ അലക്സ്( 24), മറ്റൂർ ഐശ്വര്യ നഗറിൽ കൈതാരത്ത് വീട്ടിൽ അമോസ് ബാബു(27), ആന്റോപുരം പടയത്ത്കുടി വീട്ടിൽ അമൽ(27), ആന്റോപുരം പാലക്കപ്പാടം വീട്ടിൽ ബിബിൻ(30), ആന്റോപുരം പാറമാലിൽ വീട്ടിൽ രാഹുൽ(28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

ഒക്കലിൽ കല്യാണ വിരുന്നിന് വന്ന യുവാവിനെ തിരക്കിയാണ് അക്രമിസംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ഒളിവിൽ പോയി.

അലക്സ് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളിലും, അമോസിന് കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി 4 കേസുകളും,അമലിനും, ബിപിനും പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുകളുമുണ്ട്. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ് ഐ മാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒ മാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376696/a-young-man-who-had-come-to-a-wedding-reception-in-ernakulam-was-searched-forced-into-his-house-and-threatened-with-a-weapon-5-people-arrested)