---
title: "പിറവം പുഴയിൽ ജലനിരപ്പ് ഉയരുന്നു: 3 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു"
english_title: "Water level rises in Piravom river: Relief camps started in 3 schools."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376640/water-level-rises-in-piravom-river-relief-camps-started-in-3-schools"
published_at: "2026-08-04T18:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71e3149d5b6_1000702928.jpg"
keywords: []
---

# പിറവം പുഴയിൽ ജലനിരപ്പ് ഉയരുന്നു: 3 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

> **Lead Summary:** പിറവം: മലങ്കര ഡാമിലെ ഷട്ടർ ഉയർത്തിയതിനെ തുടർന്ന് പിറവം പുഴയിലെ ജലനിരപ്പ് ഉയരുന്നു.

## Article Content

പിറവം: മലങ്കര ഡാമിലെ ഷട്ടർ ഉയർത്തിയതിനെ തുടർന്ന് പിറവം പുഴയിലെ ജലനിരപ്പ് ഉയരുന്നു.

ഇതിന്റെ ഭാഗമായി കക്കാട്, കളമ്പൂർ തോട്ടഭാഗം പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

കക്കാട് ഗവ. യു.പി.എസ്, കളമ്പൂർ യു.പി.എസ്, പിറവം കുന്നുംപുറം സ്കൂൾ (ഗവ. എച്ച്.എസ്.എസ് പിറവം) എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭ PHI അരുൺകുമാർ ബി.യെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.

ക്യാമ്പ് ചുമതലക്കാർ:

പിറവം കുന്നുംപുറം: ബിനീഷ് സി PHI - 9496544274, സുഭാഷ് - 9744842333

കക്കാട്: അരുൺകുമാർ - 9846060478, ലോറൻസ് - 7559020418

കളമ്പൂർ: സിമീഷ് കുമാർ RI - 9895150780, അനീഷ് ഓവർസീർ - 9497188628

അടിയന്തര സഹായത്തിന് ഫയർഫോഴ്സ്: 9446612322, പോലീസ്: 9497987126, വില്ലേജ് ഓഫീസർ: 9446866581, കെ എസ് ഇ ബി: 9496008962, റെസ്ക്യൂ ടീം: 9656010836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376640/water-level-rises-in-piravom-river-relief-camps-started-in-3-schools)