---
title: "സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "The driver was found dead inside a private bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376513/the-driver-was-found-dead-inside-a-private-bus"
published_at: "2026-08-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717ff2dc31a_1000703282.jpg"
keywords: []
---

# സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

## Article Content

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

നൊച്ചാട് സ്വദേശി നൊച്ചാട് സ്വദേശിയുമായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്‌തിരുന്ന സ്വകാര്യ ബസിനുള്ളിൽ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പേരാമ്പ്ര- വടകര- ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്‌ത്‌ ബസിലെ ഡ്രൈവറാണ് ഹരീഷ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376513/the-driver-was-found-dead-inside-a-private-bus)