---
title: "ഇൻഫോപാർക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after his car lost control and crashed into an electricity pole on Infopark Road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376510/a-young-man-died-tragically-after-his-car-lost-control-and-crashed-into-an-electricity-pole-on-infopark-road"
published_at: "2026-08-04T11:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717f6ca2660_1000703294.jpg"
keywords: []
---

# ഇൻഫോപാർക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കാക്കനാട് : കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു.

## Article Content

കാക്കനാട് : കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു.

തൃശൂർ ശാന്തിനഗർ ദേവാലയത്തിൽ ദേവാനന്ദ് കുഞ്ഞുമോൻ (27) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. രാത്രി ഷട്ടിൽ ബാഡ്‌മിൻ്റൺ കളി കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ദേവാനന്ദിനെ ഉടൻതന്നെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായത്.

ഒപ്പമുണ്ടായിരുന്ന പരിക്കേറ്റ മറ്റ് രണ്ട് പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376510/a-young-man-died-tragically-after-his-car-lost-control-and-crashed-into-an-electricity-pole-on-infopark-road)