---
title: "കരകവിഞ്ഞൊഴുകി മൂവാറ്റുപുഴയാർ ; പിറവത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി"
english_title: "Muvattupuzha River overflows its banks; water enters low-lying areas in Piravam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376486/muvattupuzha-river-overflows-its-banks-water-enters-low-lying-areas-in-piravam"
published_at: "2026-08-04T09:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716a7be38a4_1000702928.jpg"
keywords: []
---

# കരകവിഞ്ഞൊഴുകി മൂവാറ്റുപുഴയാർ ; പിറവത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി

> **Lead Summary:** പിറവം : മഴ കൂടുതൽ ശക്തിപ്രാപിച്ചതോടെ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകി പിറവത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. കളമ്പൂർ മത്സ്യ കോളനി, ആറ്റുതീരം റോഡിൽ ഐഎൻടിയുസി കടവ്, കക്കാട് തോട്ടഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി.

## Article Content

പിറവം : മഴ കൂടുതൽ ശക്തിപ്രാപിച്ചതോടെ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകി പിറവത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. കളമ്പൂർ മത്സ്യ കോളനി, ആറ്റുതീരം റോഡിൽ ഐഎൻടിയുസി കടവ്, കക്കാട് തോട്ടഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി.

മത്സ്യ കോളനിയിൽനിന്ന് കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. മത്സ്യകോളനിയിൽനിന്ന് നാല് കുടുംബങ്ങളെയും ഐഎൻടിയുസി കടവിൽനിന്ന് രണ്ട് കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മാമലശേരി രാമമംഗലം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

പുതുക്കിപ്പണിയുന്ന പടവെട്ടി പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നടക്കാവ്-കൂത്താട്ടുകുളം റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വാളിയാപ്പാടത്ത് റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. പിറവം-ചാലാശേരി റോഡിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രാത്രികൂടി മഴപെയ്ത‌ാൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്ത‌ംഭിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376486/muvattupuzha-river-overflows-its-banks-water-enters-low-lying-areas-in-piravam)