---
title: "ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു; നാലുപേർക്ക് അത്ഭുത രക്ഷ"
english_title: "Car driven using Google Maps falls into ravine; four people miraculously survive."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376479/car-driven-using-google-maps-falls-into-ravine-four-people-miraculously-survive"
published_at: "2026-08-04T09:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71657e5f5a0_1000702926.jpg"
keywords: []
---

# ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു; നാലുപേർക്ക് അത്ഭുത രക്ഷ

> **Lead Summary:** കോതമംഗലം : കീരംപാറ-കള്ളാട് റോഡിൽ പാത്തിപ്പാലം തോട്ടിൽ ഞായർ രാത്രി 11 മണിയോടെ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു. വടാട്ടുപാറയിൽ പോയി മടങ്ങുകയായിരുന്ന കുറുപ്പംപടി സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

## Article Content

കോതമംഗലം : കീരംപാറ-കള്ളാട് റോഡിൽ പാത്തിപ്പാലം തോട്ടിൽ ഞായർ രാത്രി 11 മണിയോടെ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു. വടാട്ടുപാറയിൽ പോയി മടങ്ങുകയായിരുന്ന കുറുപ്പംപടി സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

കനത്ത മഴയും റോഡിലെ വെള്ളക്കെട്ടും കാരണം ദിശ തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യം കൊണ്ടാണ് നാലുപേർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

അപകട വിവരം അറിഞ്ഞയുടൻ രാത്രി തന്നെ അഗ്നി രക്ഷാസേന സ്ഥലത്തെത്തി തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് കാർ കണ്ടെത്തി കരയ്ക്ക് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. മഴക്കാലത്ത് മാപ്പ് മാത്രം വിശ്വസിച്ച് യാത്ര ചെയ്യരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376479/car-driven-using-google-maps-falls-into-ravine-four-people-miraculously-survive)