---
title: "വീടിൻ്റെ മേൽക്കൂര തകർന്നുവീണ് ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Couple dies tragically after roof collapses at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376350/couple-dies-tragically-after-roof-collapses-at-home"
published_at: "2026-08-03T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7047a9c6be8_1000702267.jpg"
keywords: []
---

# വീടിൻ്റെ മേൽക്കൂര തകർന്നുവീണ് ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ന്യൂഡൽഹി : ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്ത് വീടിൻ്റെ മേൽക്കൂര തകർന്നുവീണ് ദമ്പതികൾക്ക് ദാരുണാന്ത്യം.

## Article Content

ന്യൂഡൽഹി : ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്ത് വീടിൻ്റെ മേൽക്കൂര തകർന്നുവീണ് ദമ്പതികൾക്ക് ദാരുണാന്ത്യം.

ദമ്പതികളുടെ കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ടിങ്കു (32), ഭാര്യ ഊർമിള (30) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി 10 ഓടെ ന്യൂ ഉസ്‌മാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജെപി നഗറിലാണ് സംഭവം.

ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മേൽക്കൂര പെട്ടെന്ന് ഇളകി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിങ്കുവും ഊർമിളയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇവരുടെ കുട്ടി പരിക്കുകളേൽക്കാതെ രക്ഷപെട്ടു.

വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ദമ്പതികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മേൽക്കൂര തകർന്നതിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376350/couple-dies-tragically-after-roof-collapses-at-home)