---
title: "പിറവം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ സ്പീഡ് ബോട്ടിലെത്തിയവർ രക്ഷിച്ചു"
english_title: "A young man who jumped into the river from the Piravom bridge was rescued by people arriving in a speedboat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376317/a-young-man-who-jumped-into-the-river-from-the-piravom-bridge-was-rescued-by-people-arriving-in-a-speedboat"
published_at: "2026-08-03T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70429a3a2bc_1000692567.jpg"
keywords: []
---

# പിറവം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ സ്പീഡ് ബോട്ടിലെത്തിയവർ രക്ഷിച്ചു

> **Lead Summary:** പിറവം: പിറവം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ സ്പീഡ് ബോട്ടിൽ ഉല്ലാസയാത്ര നടത്തിയവർ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം.

## Article Content

പിറവം: പിറവം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ സ്പീഡ് ബോട്ടിൽ ഉല്ലാസയാത്ര നടത്തിയവർ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം.

പൊലീസ് സ്റ്റേഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന യുവാവാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിലൂടെ ഒരാൾ നീന്തുന്നത് കണ്ട സ്പീഡ് ബോട്ട് യാത്രക്കാർ ഉടൻ അടുത്തെത്തി. യുവാവിനെ പിടിച്ചുകയറ്റി ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ പിന്നീട് വിട്ടയച്ചു. സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയവരുടെ മനുഷ്യത്വത്തിന് നാട്ടുകാർ അഭിനന്ദനം അറിയിച്ചു. സംഭവത്തെ തുടർന്ന് പാലത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376317/a-young-man-who-jumped-into-the-river-from-the-piravom-bridge-was-rescued-by-people-arriving-in-a-speedboat)