---
title: "എറണാകുളത്ത് പെൺകുട്ടികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ; ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം , പൊലീസ് അന്വേഷണം ഊർജിതം"
english_title: "A man broke into a girl's flat in Ernakulam; attempted to rape a sleeping girl, police investigation intensifies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376309/a-man-broke-into-a-girls-flat-in-ernakulam-attempted-to-rape-a-sleeping-girl-police-investigation-intensifies"
published_at: "2026-08-03T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702d2d7cac7_1000702113.jpg"
keywords: []
---

# എറണാകുളത്ത് പെൺകുട്ടികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ; ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം , പൊലീസ് അന്വേഷണം ഊർജിതം

> **Lead Summary:** എറണാകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 4.15-ഓടെയാണ് സംഭവം.

## Article Content

എറണാകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 4.15-ഓടെയാണ് സംഭവം.

അഞ്ച് പെൺകുട്ടികൾ ഒന്നിച്ച് താമസിക്കുന്ന ഫ്ലാറ്റിലേക്ക് അക്രമി അതിക്രമിച്ചു കയറിയെന്നാണ് പരാതി. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പുലർച്ചെ ഉണ്ടായ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. ഫ്ലാറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെയും രാത്രികാല പെട്രോളിംഗിനെയും കുറിച്ച് ശക്തമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. എത്രയും പെട്ടെന്ന് പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376309/a-man-broke-into-a-girls-flat-in-ernakulam-attempted-to-rape-a-sleeping-girl-police-investigation-intensifies)