---
title: "പുറത്തിറങ്ങിയപ്പോൾ വസ്ത്രത്തിൽ രക്തക്കറയും വയറിന്റെ വലിപ്പം കുറഞ്ഞു ; ആശുപത്രി ശുചിമുറിയിൽ നവജാതശിശുവിനെ ഫ്ളഷ് ചെയ്തു , അമ്മ അറസ്റ്റിൽ"
english_title: "When she came out, there were blood stains on her clothes and her stomach had shrunk; Mother arrested for flushing newborn baby in hospital toilet."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376275/when-she-came-out-there-were-blood-stains-on-her-clothes-and-her-stomach-had-shrunk-mother-arrested-for-flushing-newborn-baby-in-hospital-toilet"
published_at: "2026-08-03T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700e8b571a7_1000701873.jpg"
keywords: []
---

# പുറത്തിറങ്ങിയപ്പോൾ വസ്ത്രത്തിൽ രക്തക്കറയും വയറിന്റെ വലിപ്പം കുറഞ്ഞു ; ആശുപത്രി ശുചിമുറിയിൽ നവജാതശിശുവിനെ ഫ്ളഷ് ചെയ്തു , അമ്മ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പ്രസവിച്ചതിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി ഫ്ളഷ് ചെയ്ത സംഭവം എസ്എടി ആശുപത്രിയിൽ.

## Article Content

തിരുവനന്തപുരം: പ്രസവിച്ചതിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി ഫ്ളഷ് ചെയ്ത സംഭവം എസ്എടി ആശുപത്രിയിൽ.

ഫയർഫോഴ്സ് എത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 7.30ന് രക്തസ്രാവമുണ്ടെന്ന് പറഞ്ഞാണ് ഗ്രീഷ്മ ആശുപത്രിയിലെത്തിയത്. വെയിറ്റിംഗ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച് ക്ലോസറ്റിൽ ഇട്ട് ഫ്ളഷ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഒരു മണിക്കൂറോളം ശുചിമുറിയിൽ ഉണ്ടായിരുന്നു.

പുറത്തിറങ്ങിയപ്പോൾ വസ്ത്രത്തിൽ രക്തക്കറയും വയറിന്റെ വലിപ്പം കുറഞ്ഞതും കണ്ട് ജീവനക്കാർ സംശയിച്ചു. ചോദിച്ചപ്പോൾ ഗർഭം അലസിയെന്നായിരുന്നു മറുപടി. തുടർന്ന് ആശുപത്രി അധികൃതരും പൊലീസും ഫയർഫോഴ്സും എത്തി പരിശോധിച്ചു. ടാങ്ക് പൊളിച്ചപ്പോൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

അവിവാഹിതയായതിനാൽ അഭിമാനക്ഷതം ഭയന്നാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചിരുന്നതായി ആശുപത്രി പറയുന്നു. രക്തസ്രാവത്തെ തുടർന്ന് ഗ്രീഷ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376275/when-she-came-out-there-were-blood-stains-on-her-clothes-and-her-stomach-had-shrunk-mother-arrested-for-flushing-newborn-baby-in-hospital-toilet)