---
title: "ആളില്ലാത്ത വീട്ടിൽ മോഷണം ; 10 പവൻ സ്വർണവും , പണവും നഷ്ടം"
english_title: "Burglary in an unoccupied house; 10 pounds of gold and cash lost."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376272/burglary-in-an-unoccupied-house-10-pounds-of-gold-and-cash-lost"
published_at: "2026-08-03T09:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700c0d9abcd_1000701834.jpg"
keywords: []
---

# ആളില്ലാത്ത വീട്ടിൽ മോഷണം ; 10 പവൻ സ്വർണവും , പണവും നഷ്ടം

> **Lead Summary:** കവളങ്ങാട്: അടിവാട് ആളില്ലാത്ത വീടിന്റെ പിന്നിലെ വാതിൽ പൊളിച്ച് പത്തുപവന്റെ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും മോഷ്ടാക്കൾ കവർന്നു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി സംഭവം.

## Article Content

കവളങ്ങാട്: അടിവാട് ആളില്ലാത്ത വീടിന്റെ പിന്നിലെ വാതിൽ പൊളിച്ച് പത്തുപവന്റെ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും മോഷ്ടാക്കൾ കവർന്നു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി സംഭവം.

കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. പിന്നിലെ വാതിലിന്റെ പലക തകർത്താണ് അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വാച്ചും കവർന്ന ശേഷം കടന്നു.

രാത്രി 11.45ന് സാബിക് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് പോത്താനിക്കാട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ തകർക്കാൻ ഉപയോഗിച്ച കോടാലിയും കമ്പിപ്പാരയും മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി.

പഞ്ചായത്തിലെ കൂവള്ളൂരിൽ കഴിഞ്ഞ ദിവസം സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രണ്ടു മാസമായി മോഷണം വർധിച്ചതായി നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376272/burglary-in-an-unoccupied-house-10-pounds-of-gold-and-cash-lost)