---
title: "റെഡ് അലർട്ട് ; പിറവം പുഴയിൽ ജലനിരപ്പ് ഉയരുന്നു, അടിയന്തര സഹായത്തിന് കൺട്രോൾ റൂം"
english_title: "Red alert; water level in Piravom river rises, control room for emergency assistance."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376038/red-alert-water-level-in-piravom-river-rises-control-room-for-emergency-assistance"
published_at: "2026-08-01T18:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ded02caf78_1000700407.jpg"
keywords: []
---

# റെഡ് അലർട്ട് ; പിറവം പുഴയിൽ ജലനിരപ്പ് ഉയരുന്നു, അടിയന്തര സഹായത്തിന് കൺട്രോൾ റൂം

> **Lead Summary:** പിറവം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ല അടക്കമുള്ള 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം പിറവം പുഴയിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്.

## Article Content

പിറവം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ല അടക്കമുള്ള 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം പിറവം പുഴയിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ പിറവം നഗരസഭ പരിധിയിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി ചെയർപേഴ്‌സൺ കെ.ആർ. പ്രദീപ്‌കുമാർ അറിയിച്ചു.

ദുരിതബാധിതർക്കും സഹായം ആവശ്യമുള്ളവർക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ഫോൺ നമ്പർ: 0485 2242339, 9447214294*

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376038/red-alert-water-level-in-piravom-river-rises-control-room-for-emergency-assistance)