---
title: "കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു"
english_title: "Eleven-year-old dies after falling into a flooded pond in Kottayam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376037/eleven-year-old-dies-after-falling-into-a-flooded-pond-in-kottayam"
published_at: "2026-08-01T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6de99be97b3_1000399141.png"
keywords: []
---

# കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു

> **Lead Summary:** കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു.

## Article Content

കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു.

കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ. ഷിജുവാണ് മരണപ്പെട്ടത്. വീടിന് സമീപം ജൽജീവൻ മിഷൻ്റെ വാട്ടർ ടാങ്കിനായി എടുത്ത വലിയ കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടി വീണത്. സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു മിലൻ. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഴിയിലെ വെള്ളത്തിൽ നിന്നും കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടിവെള്ള പദ്ധതിയുടെ പേരിൽ എടുത്ത അപകടകരമായ കുഴികൾ മൂടാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376037/eleven-year-old-dies-after-falling-into-a-flooded-pond-in-kottayam)