---
title: "ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "A young workshop employee met a tragic end when his bike crashed into a wall."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376009/a-young-workshop-employee-met-a-tragic-end-when-his-bike-crashed-into-a-wall"
published_at: "2026-08-01T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dca8ba5e0a_1000405407.png"
keywords: []
---

# ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊട്ടാരക്കര : പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു.

## Article Content

കൊട്ടാരക്കര : പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു.

പുത്തൂർ തെക്കുംപുറം പ്രഭാമന്ദിരത്തിൽ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂർ തെക്കേ ചന്തയ്ക്ക് സമീപം ശിവ ശക്തി ടൂ വീലേഴ്സ‌് എന്ന വർക്ക്ഷോപ്പ് നടത്തി വരുകയായിരുന്നു പ്രകാശ്.

29 ന് രാത്രി 11.30 കഴികെ വർക്ക് ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകും വഴി പ്രകാശ് സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ പുത്തൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ പരേതനായ പ്രഭാകരൻ ആചാരി, അമ്മ: കോമളയമ്മ, ഭാര്യ: ശ്രീരേഖ, മകൻ: ശ്രീകേശ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376009/a-young-workshop-employee-met-a-tragic-end-when-his-bike-crashed-into-a-wall)