---
title: "ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman dies tragically after being hit by Taurus lorry."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375918/woman-dies-tragically-after-being-hit-by-taurus-lorry"
published_at: "2026-08-01T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8a328edfe_1000699854.jpg"
keywords: []
---

# ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. പത്താംകല്ല് സ്വദേശിനി ഫാത്തിമ സുഹറ ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.

## Article Content

വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. പത്താംകല്ല് സ്വദേശിനി ഫാത്തിമ സുഹറ ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്നു സുഹറ. മേൽപ്പാലത്തിന് മുകളിൽ വെച്ച് ഒരേ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ തട്ടുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുഹറയുടെ തലയിലൂടെ പിന്നാലെയെത്തിയ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവിച്ചയുടൻ തന്നെ മരണപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375918/woman-dies-tragically-after-being-hit-by-taurus-lorry)