---
title: "പിറവം ഒരുങ്ങുന്നു ;  ഫുഡ് ഫെസ്റ്റ്, കലാപരിപാടികൾ, മത്സരങ്ങൾ നിറഞ്ഞ വിസ്‌മയം 2K26"
english_title: "Piravom is getting ready; Food fest, art programs, and competitions will be a surprise 2K26."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375910/piravom-is-getting-ready-food-fest-art-programs-and-competitions-will-be-a-surprise-2k26"
published_at: "2026-08-01T11:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d869f86f65_1000699883.jpg"
keywords: []
---

# പിറവം ഒരുങ്ങുന്നു ;  ഫുഡ് ഫെസ്റ്റ്, കലാപരിപാടികൾ, മത്സരങ്ങൾ നിറഞ്ഞ വിസ്‌മയം 2K26

> **Lead Summary:** > പിറവം: പിറവം നഗരസഭയുടെ ഓണോത്സവം "വിസ്‌മയം 2K26" ന് ഒരുക്കങ്ങൾ ആരംഭിച്ചു.

## Article Content

> പിറവം: പിറവം നഗരസഭയുടെ ഓണോത്സവം "വിസ്‌മയം 2K26" ന് ഒരുക്കങ്ങൾ ആരംഭിച്ചു.

ആഗസ്‌ത്‌ 16 ന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നും അത്തം സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമാകും.

10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിവിധ പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്.

19ന്: പിറവം ചിൽഡ്രൻസ് പാർക്കിൽ ഫുഡ് ഫെസ്റ്റ്, തിരുവാതിരകളി മത്സരം

20ന്: കവിയരങ്ങ്, ചാക്യാർ കൂത്ത്

21ന്: കൈകൊട്ടികളി മത്സരം

22ന്: നീന്തൽ മത്സരം, അക്ഷരശ്ലോക സദസ്സ്, കാവ്യ ഡാൻസ് സ്‌കൂൾ, ശ്രീകല നൃത്ത വിദ്യാലയം എന്നിവരുടെ ഡാൻസ് പ്രോഗ്രാം

23ന്: പിറവം നാട്യകലാക്ഷേത്രയുടെ ഡാൻസ് പ്രോഗ്രാം, പാഴൂർ ഉണ്ണി ചന്ദ്രൻ്റെ സ്പെഷ്യൽ പാണ്ടിമേളം

24ന്: പൂക്കള മത്സരം, കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള

28ന്: വടംവലി മത്സരം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷയായി. ലോഗോയുടെ പ്രകാശനവും ഓണം സമ്മാനക്കൂപ്പൺ ആദ്യ വില്പനയും ചടങ്ങിൽ നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375910/piravom-is-getting-ready-food-fest-art-programs-and-competitions-will-be-a-surprise-2k26)