---
title: "വൈദ്യുതി മുടക്കത്തിൽ പ്രതിഷേധം ; കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയ യുവാവ് പിടിയിൽ"
english_title: "Protest over power outage; Youth arrested for assaulting KSEB office."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375904/protest-over-power-outage-youth-arrested-for-assaulting-kseb-office"
published_at: "2026-08-01T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d81b7c0276_1000699841.jpg"
keywords: []
---

# വൈദ്യുതി മുടക്കത്തിൽ പ്രതിഷേധം ; കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയ യുവാവ് പിടിയിൽ

> **Lead Summary:** ഫോർട്ട്കൊച്ചി: രാത്രി തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയ യുവാവ് പിടിയിലായി.

## Article Content

ഫോർട്ട്കൊച്ചി: രാത്രി തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയ യുവാവ് പിടിയിലായി.

ഫോർട്ട്കൊച്ചി അധികാരിവളപ്പിൽ സനീഷ്(35) ആണ് പിടിയിലായത്. ജൂലൈ 16 നാണ് സംഭവം. പവർകട്ടിൽ സഹികെട്ട സനീഷ് ഫോർട്ട്കൊച്ചി കെഎസ്ഇബി ഓഫീസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് തട്ടിക്കയറി. അസഭ്യം പറയുകയും ഓഫീസിലെ ഫോൺ എടുത്ത് വിളിച്ചയാളോട് മോശമായി സംസാരിക്കുകയും ചെയ്തു.

അതോടൊപ്പം ഓഫീസ് വളപ്പിലെ ചെടിച്ചട്ടികൾ എറിഞ്ഞ് തകർക്കുകയും ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ മരിയ നിഷൽ പോൾ നൽകിയ പരാതിയിൽ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു. ഇൻസ്പെക്‌ടർ കെ പി രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375904/protest-over-power-outage-youth-arrested-for-assaulting-kseb-office)