---
title: "പിറവം നഗരസഭയുടെ ഓണാഘോഷം  വിസ്‌മയം 2K2 ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Piravom Municipality's Onam celebration "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375736/piravom-municipalitys-onam-celebration-vismayam-2k26-welcome-team-inaugurates-office"
published_at: "2026-07-31T13:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c63aa48ebe_1000698821.jpg"
keywords: []
---

# പിറവം നഗരസഭയുടെ ഓണാഘോഷം  വിസ്‌മയം 2K2 ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** > പിറവം : പിറവം നഗരസഭയുടെ ഓണാഘോഷമായ "വിസ്‌മയം 2K26" ന് തുടക്കം. സ്വാഗത സംഘം ഓഫീസ് ചെയർപേഴ്‌സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

> പിറവം : പിറവം നഗരസഭയുടെ ഓണാഘോഷമായ "വിസ്‌മയം 2K26" ന് തുടക്കം. സ്വാഗത സംഘം ഓഫീസ് ചെയർപേഴ്‌സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

> ചടങ്ങിൽ ഓണോത്സവത്തിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഓണോത്സവത്തിനായുള്ള പേര് നിർദേശിക്കുന്നതിനുള്ള മത്സരത്തിൽ 186 പേർ പങ്കെടുത്തു. ഇതിൽ നിന്ന് "വിസ്‌മയം 2K26" എന്ന പേര് നിർദ്ദേശിച്ച പിറവം തോട്ടഭാഗം പ്ലാക്കിയിൽ ആൻസി അബാഹമാണ് മത്സരത്തിലെ വിജയി.

വിജയിക്കുള്ള 5001 രൂപ ക്യാഷ് പ്രൈസ് അത്തച്ചമയ സായാഹ്‌ന ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്യും.

ഡെപ്യൂട്ടി ചെയർമാൻ അന്നമ്മ ഡോമി ചടങ്ങിൽ അധ്യക്ഷയായി. കൗൺസിലർമാരായ അരുൺ കല്ലറയ്ക്കൽ, ജെയ്‌സൺ പുളിയ്ക്കൽ, അഡ്വ:ഷിബു തോമസ്, ജിൻസി രാജു, വത്സല വർഗീസ്, ഉണ്ണി വല്ലയിൽ, ജോയി വാക്കാനയിൽ, ജോൺ കെ വർഗീസ്, ലൂസി സണ്ണി, അരുൺ മാത്യൂ, രമവിജയൻ, രമ്യ ബിജോയി, ജെസ്സി തോമസ്, റെജി ചുള്ളിയ്ക്കൽ, എം.കെ ശിവശിരി, വി.ടി പ്രതാപൻ, പി.എസ് ബിജുമോൻ, ഏലിയാമ്മ ഫിലിപ്പ്, തോമസ് മല്ലിപ്പുറം, ഷാജു ഇലത്തിമറ്റം, തോമസ് തേക്കുംമ്മൂട്ടിൽ, ആൽബിൻ പാവോടത്ത്, എം എൻ അപ്പുക്കുട്ടൻ, വിജു വാതക്കാട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375736/piravom-municipalitys-onam-celebration-vismayam-2k26-welcome-team-inaugurates-office)