---
title: "പ്രിയദർശിനി പദ്ധതി ; പിറവം മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ"
english_title: "Priyadarshini project; Private bus services in Piravom region in crisis."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375694/priyadarshini-project-private-bus-services-in-piravom-region-in-crisis"
published_at: "2026-07-31T11:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c639d7c666_1000698823.jpg"
keywords: []
---

# പ്രിയദർശിനി പദ്ധതി ; പിറവം മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ

> **Lead Summary:** പിറവം : കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പിറവം മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പിറവം മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് ഏലിയാസ് നാരേകാട്ട് അധ്യക്ഷനായി. പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് സർവീസുകൾ നിലയ്ക്കുന്ന സ്‌ഥിതിയാണെന്നു ബസ് ഉടമകൾ ചൂണ്ടിക്കാട്ടി. പ്രിയദർശിനി സർവീസിനു തങ്ങൾ എതിരല്ലെന്നും യാത്രാസൗജന്യം നൽകുന്നതിലെ പോരായ്‌മയാണു ചർച്ച ചെയ്യപ്പെടേണ്ടതെന്നും ഇപ്പോഴത്തെ സ്ഥിതിയിൽ സ്വകാര്യ ബസ് സർവീസ് നഷ്ടത്തിലാണു കലാശിക്കുന്നതെന്നും ഉടമകൾ പറഞ്ഞു.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.ബി.സുനിൽ, കെ.എം.സിറാജ്, കെ. അനിൽകുമാർ, ജോജി എടാട്ട്, ഷൈജു ഭാസ്കരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വിൽസൺ കെ. ജോൺ, സാബു കെ. ജേക്കബ്, കെ.പി.സലിം,ജൂലി സാബു, എം.എൻ.മധു,ബസ് തൊഴിലാളി യൂണിയൻ പ്രതിനിധി മഹേഷ് പാഴൂർ  തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375694/priyadarshini-project-private-bus-services-in-piravom-region-in-crisis)