---
title: "ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു ; ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു"
english_title: "Train runs over and catches hold of electric line; young man gets shocked and falls to the ground."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375532/train-runs-over-and-catches-hold-of-electric-line-young-man-gets-shocked-and-falls-to-the-ground"
published_at: "2026-07-30T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b156cf0aa6_1000697185.jpg"
keywords: []
---

# ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു ; ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു

> **Lead Summary:** ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ദാരുണമായി ഷോക്കേറ്റു.

## Article Content

ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ദാരുണമായി ഷോക്കേറ്റു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം. ഗുഡ്‌സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലേക്ക് കയറിയ യുവാവ് ഓവർഹെഡ് ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ ശക്തമായ ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു.

അപകടസമയത്ത് യുവാവിന്റെ വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവം കണ്ട റെയിൽവേ ജീവനക്കാർ ഉടൻ തന്നെ ലൈൻ ഓഫ് ചെയ്യുകയും അടിയന്തര സഹായം എത്തിക്കുകയും ചെയ്‌തു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

യുവാവ് ട്രെയിനു മുകളിൽ കയറിയതിന്റെ കാരണം എന്താണെന്നും വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌ത്‌ അന്വേഷണം ആരംഭിച്ചു. റെയിൽവേ ട്രാക്കിനും ഇലക്ട്രിക് ലൈനിനും സമീപം സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375532/train-runs-over-and-catches-hold-of-electric-line-young-man-gets-shocked-and-falls-to-the-ground)