---
title: "ക്ലാസ് മുറിയിലിട്ട് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ ; വീഡിയോ പുറത്ത് "
english_title: "Teacher beats student in classroom; video released."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375486/teacher-beats-student-in-classroom-video-released"
published_at: "2026-07-30T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aee0febead_1000696944.png"
keywords: []
---

# ക്ലാസ് മുറിയിലിട്ട് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ ; വീഡിയോ പുറത്ത് 

> **Lead Summary:** തൃശൂർ: വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ. തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വരവൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് അധ്യാപകന്റെ മർദനത്തിന് ഇരയായത്. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വിദ്യാർഥിയെ ക്രൂരമായി തല്ലിയത്. ബിജെപിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് അധ്യാപകനായ മണികണ്ഠൻ.

## Article Content

തൃശൂർ: വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ. തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വരവൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് അധ്യാപകന്റെ മർദനത്തിന് ഇരയായത്. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വിദ്യാർഥിയെ ക്രൂരമായി തല്ലിയത്. ബിജെപിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് അധ്യാപകനായ മണികണ്ഠൻ.

ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങൾ പകർത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

നേരത്തെയും സമാന രീതിയിൽ മണികണ്ഠൻ വിദ്യാർഥികളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മർദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാർഥികൾ ഫോൺ കൊണ്ടുവരികയും മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375486/teacher-beats-student-in-classroom-video-released)