---
title: "ദാരുണം ; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു"
english_title: "Tragedy: Housewife collapses and dies while eating."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375468/tragedy-housewife-collapses-and-dies-while-eating"
published_at: "2026-07-30T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6adf5620dbd_1000696827.png"
keywords: []
---

# ദാരുണം ; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. മാവുങ്കാൽ നെല്ലിത്തറയിലെ കാർത്യായനി ആണ് മരിച്ചത്.

## Article Content

കാഞ്ഞങ്ങാട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. മാവുങ്കാൽ നെല്ലിത്തറയിലെ കാർത്യായനി ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 2.45 മണിയോടെയാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കാർത്യായനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഹൊസ്‌ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.വിദേശത്തുള്ള മക്കൾ എത്തിയ ശേഷം വ്യാഴാഴ്ച വൈകിട്ടോടെ സംസ്‌കാരം നടക്കും. ജാനകിയുടെയും പരേതനായ വി മുത്തുവിന്റെയും മകളാണ്.

ഭർത്താവ്; നാരായണൻ. മക്കൾ; മഹേഷ്, അശോകൻ, മണിക്കുട്ടൻ(മൂന്നുപേരും ഗൾഫ്),അനീഷ്. മരുമക്കൾ; ദീക്ഷ, ചിപ്പി, സ്വാതി. സഹോദരങ്ങൾ; പുഷ്‌പ, ബാലകൃഷ്ണൻ, ശോഭ, ഭാസ്കരൻ, വൽസല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375468/tragedy-housewife-collapses-and-dies-while-eating)