---
title: "വിവാഹാഭ്യർത്ഥന നിരസിച്ചു ; ബാങ്ക് ജീവനക്കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കത്തിച്ചു"
english_title: "Bank employee strangled to death after marriage proposal rejected, body burned."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375390/bank-employee-strangled-to-death-after-marriage-proposal-rejected-body-burned"
published_at: "2026-07-29T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: []
---

# വിവാഹാഭ്യർത്ഥന നിരസിച്ചു ; ബാങ്ക് ജീവനക്കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കത്തിച്ചു

> **Lead Summary:** ഇൻഡോർ: വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ബാങ്ക് ജീവനക്കാരിയെ യുവാവ് കൊലപ്പെടുത്തി.

## Article Content

ഇൻഡോർ: വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ബാങ്ക് ജീവനക്കാരിയെ യുവാവ് കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലാണ് സഭവം. ഹർദ സ്വദേശി പാലക്ക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ കേസിൽ മായങ്ക് ശാക്യ (35) അറസ്റ്റിലായി.

പാലക് സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. വാടക ഫ്ലാറ്റിൽ തനിച്ചാണ് താമസിച്ചിരുന്നത്. ജൂലൈ 26ന് ഖജ്രാനയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിലാണ് മരണം എന്ന് വരുത്തി തീർക്കുന്നതിന് വേണ്ടി മായങ്ക് പാലക്കിന്റെ മൃതദേഹം കത്തിച്ചതായി പൊലീസ് പറഞ്ഞു.

ആദ്യം കേസ് ആത്മഹത്യയോ അപകടമോ ആണെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ ഫോറൻസിക്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന നി ഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. പാലക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പൊലീസിനെ മായങ്കിലേക്ക് എത്തിച്ചത്. ഇയാളുമായി പാലക്കിന് അഞ്ച് വഷത്തെ പരിചയമുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് തലേ ദിവസം മായങ്ക് പാലക്കിനോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പാലക് നിരസിച്ചു.

വിസമ്മതിച്ചപ്പോൾ പാലക്കിനെ കഴുത്തുഞെരിച്ച് കൊന്നതായി മായങ്ക് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും അപകടമുണ്ടായി മരിച്ചതാണെന്ന് വരുത്താൻ മൃതദേഹം കത്തിച്ചു.

കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇലക്ട്രീഷ്യനാണ് അറസ്റ്റിലായ മായങ്ക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375390/bank-employee-strangled-to-death-after-marriage-proposal-rejected-body-burned)