---
title: "ഹോട്ടലിനുമുന്നിൽ കാറിന് സൈഡ് കൊടുത്തില്ല ; സ്‌കൂട്ടർ യാത്രക്കാരനെ നാലംഗസംഘം ക്രൂരമായി ആക്രമിച്ചു"
english_title: "A scooter passenger was brutally attacked by a gang of four after a car refused to yield in front of a hotel."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375253/a-scooter-passenger-was-brutally-attacked-by-a-gang-of-four-after-a-car-refused-to-yield-in-front-of-a-hotel"
published_at: "2026-07-29T10:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6982c12a2f0_1000641523.jpg"
keywords: []
---

# ഹോട്ടലിനുമുന്നിൽ കാറിന് സൈഡ് കൊടുത്തില്ല ; സ്‌കൂട്ടർ യാത്രക്കാരനെ നാലംഗസംഘം ക്രൂരമായി ആക്രമിച്ചു

> **Lead Summary:** കാക്കനാട് : പടമുകളിൽ ഹോട്ടലിനുമുന്നിൽ കാറിന് സൈഡ് കൊടുക്കാതിരുന്ന സ്‌കൂട്ടർ യാത്രക്കാരനെ നാലംഗസംഘം ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 22-ന് രാത്രി 10.40നാണ് സംഭവം.

## Article Content

കാക്കനാട് : പടമുകളിൽ ഹോട്ടലിനുമുന്നിൽ കാറിന് സൈഡ് കൊടുക്കാതിരുന്ന സ്‌കൂട്ടർ യാത്രക്കാരനെ നാലംഗസംഘം ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 22-ന് രാത്രി 10.40നാണ് സംഭവം.

പടമുകൾ സ്വദേശി സുധീഷാണ് പരാതിക്കാരൻ. പടമുകൾ പെട്രോൾ പമ്പിനുസമീപംവച്ച് പ്രതികൾ സഞ്ചരിച്ച കാർ പിന്നോട്ടെടുത്തപ്പോൾ സുധീഷ് സ്‌കൂട്ടർ ഒതുക്കി നിർത്തിയില്ലെന്ന കാരണം പറഞ്ഞാണ് ആക്രമിച്ചത്.

കൈ കാണിച്ചിട്ടും നിർത്താതെ സ്കൂട്ടർ മുന്നോട്ട് എടുത്തതിൽ പ്രകോപിതരായ സംഘം വാഹനം തടഞ്ഞുനിർത്തി.

സുധീഷിൻറെ നെഞ്ചിലും തലയിലും ഇടതുചെവിയിലും പ്രതികൾ തുടർച്ചയായി അടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്യുകയായിരുന്നു. സുധീഷിൻ്റെ ഇടതുചെവിക്ക് കേൾവിക്കുറവ് സംഭവിച്ചെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. അക്രമികൾ സുധീഷിന്റെ 14,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ എറിഞ്ഞുതകർത്തു. പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375253/a-scooter-passenger-was-brutally-attacked-by-a-gang-of-four-after-a-car-refused-to-yield-in-front-of-a-hotel)