---
title: "കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമുറിവേൽപ്പിച്ചു ; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് റിമാൻഡിൽ"
english_title: "Husband remanded for murdering wife, fatally wounding her in the neck with a knife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375250/husband-remanded-for-murdering-wife-fatally-wounding-her-in-the-neck-with-a-knife"
published_at: "2026-07-29T09:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697e54d78de_1000695415.jpg"
keywords: []
---

# കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമുറിവേൽപ്പിച്ചു ; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് റിമാൻഡിൽ

> **Lead Summary:** കോതമംഗലം : പിണ്ടിമന വെറ്റിലപ്പാറ ചിറമേൽ സിമിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജു റിമാൻഡിൽ.

## Article Content

കോതമംഗലം : പിണ്ടിമന വെറ്റിലപ്പാറ ചിറമേൽ സിമിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജു റിമാൻഡിൽ.

കൊലപാതകത്തിനിടെ കൈത്തണ്ടയിൽ പരിക്കേറ്റ ബിജു പൊലീസ് നിരീഷണത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തതിന് പിന്നാലെയാണ് ബിജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കുടുംബവഴക്കിനിടെ സിമി കൊല്ലപ്പെട്ടത്. ബിജു കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമുറിവേൽപ്പിച്ചാണ് സിമിയെ കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375250/husband-remanded-for-murdering-wife-fatally-wounding-her-in-the-neck-with-a-knife)