---
title: "യുവാവിനെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം"
english_title: "Youth found dead in rented house; murder suspected.,"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375123/youth-found-dead-in-rented-house-murder-suspected"
published_at: "2026-07-28T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68633071760_1000694617.jpg"
keywords: []
---

# യുവാവിനെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയമുണ്ട്.

## Article Content

കോഴിക്കോട് : കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയമുണ്ട്.

പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെരീഫ് അഹമ്മദിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫാണ് വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

താൻ ഷെരീഫിനെ മർദിച്ചതായി ഇയാൾ സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് അഷ്റഫ് നിലവിൽ കസ്റ്റഡിയിലാണ്.

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോ ഗമിക്കുകയാണ്. കൊലപാതകത്തിന്റെതായ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഷെരീഫ് സ്വന്തം വീട്ടിൽ നിന്ന് പോയത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാർക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ പതിവായി നിരവധി പേർ വരാറുണ്ടെന്നും ആരെയും അറിയില്ലെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375123/youth-found-dead-in-rented-house-murder-suspected)