---
title: "പിറവം പിഷാരു കോവിൽ ക്ഷേത്രത്തിൽ മോഷണശ്രമം ; ഓടി രക്ഷപ്പെട്ട 21 കാരൻ അറസ്റ്റിൽ"
english_title: "Attempted theft at Pishar Kovil temple in Piravath; 21-year-old man arrested after fleeing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375072/attempted-theft-at-pishar-kovil-temple-in-piravath-21-year-old-man-arrested-after-fleeing"
published_at: "2026-07-28T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68427a22095_Untitled-2.jpg"
keywords: []
---

# പിറവം പിഷാരു കോവിൽ ക്ഷേത്രത്തിൽ മോഷണശ്രമം ; ഓടി രക്ഷപ്പെട്ട 21 കാരൻ അറസ്റ്റിൽ

> **Lead Summary:** പിറവം : ടൗണിൽ പിഷാരു കോവിൽ ക്ഷേത്ര വളപ്പിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെട്ടയാളെ പൊലീസ് അറസ്‌റ്റ് ചെയ്തുതു.

## Article Content

പിറവം : ടൗണിൽ പിഷാരു കോവിൽ ക്ഷേത്ര വളപ്പിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെട്ടയാളെ പൊലീസ് അറസ്‌റ്റ് ചെയ്തുതു.

ആറൻമുള ബാലാശ്രമം മനോജ് (21) ആണു പിടിയിലായത്. ഞായർ രാത്രി 10 മണിയോടെയാണു മനോജ് ക്ഷേത്ര മതിൽക്കെട്ടിനകത്തു ചാടിക്കയറി ഭണ്ഡാരം കല്ലു കൊണ്ട് ഇടിച്ചു തകർക്കാൻ ശ്രമിച്ചത്.

സംഭവം ശ്രദ്ധയിൽപെട്ട മേൽശാന്തി ശബ്ദം ഉയർത്തിയതോടെ മനോജ് ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് എത്തിയ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പ്രഭാപ്രശാന്ത് പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മനോജിനെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375072/attempted-theft-at-pishar-kovil-temple-in-piravath-21-year-old-man-arrested-after-fleeing)