---
title: "സുമനസ്സുകളുടെ സഹായം തേടി സിന്ധു; ചികിത്സാ നിധിയിലേക്ക് സഹായവുമായി സാബു കെ. ജേക്കബും , കുടുംബവും"
english_title: "Sindhu seeks help from well-wishers; Sabu K. ​​Jacob and family donate to the treatment fund."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375055/sindhu-seeks-help-from-well-wishers-sabu-k-jacob-and-family-donate-to-the-treatment-fund"
published_at: "2026-07-28T10:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6832f0a1d03_Untitled-2.jpg"
keywords: []
---

# സുമനസ്സുകളുടെ സഹായം തേടി സിന്ധു; ചികിത്സാ നിധിയിലേക്ക് സഹായവുമായി സാബു കെ. ജേക്കബും , കുടുംബവും

> **Lead Summary:** പിറവം : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പിറവം സഗരസഭ 27-ാം ഡിവിഷനിലെ സിന്ധു സുനിലിന് സഹായവുമായി മുൻ നഗരസഭ ചെയർമാനും കഴിഞ്ഞ ഇലക്ഷനിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സാബു കെ ജേക്കമ്പ്.

## Article Content

പിറവം : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പിറവം സഗരസഭ 27-ാം ഡിവിഷനിലെ സിന്ധു സുനിലിന് സഹായവുമായി മുൻ നഗരസഭ ചെയർമാനും കഴിഞ്ഞ ഇലക്ഷനിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സാബു കെ ജേക്കമ്പ്.

തൻ്റെയും കുടുംബത്തിൻ്റെയും പേരിലുള്ള സഹായം സാബു കെ ജേക്കബ് സിന്ധുവിന്റെ വീട്ടിലെത്തി കൈമാറി.

ക്ഷേത്രത്തിലെ സ്വീപ്പർ ജോലി കൊണ്ട് കിട്ടിയിരുന്ന തുച്ഛമായ വരുമാനമായിരുന്നു സിന്ധുവിന്റെ കുടുംബത്തിന്റെയും ഏക ആശ്രയം. ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവിനു പക്ഷാഘാതം വന്നു ചികിത്സയിലാണ്.

അമ്മയും പഠിക്കുന്ന മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് സിന്ധുവിന്റെ ഒരു വരുമാനത്തിൽ ആയിരുന്നു ആകെയുള്ള മൂന്ന് സെന്ററിൽ പണിത വീട്ടിലേക്ക് എത്തപ്പെടണമെങ്കിൽ മറ്റുള്ളവരുടെ സ്ഥലത്തെ ആശ്രയിക്കണം ഈ അവസ്ഥയിൽ ആണ് സിന്ധുവിന് വൃക്ക രോഗം കൂടി സ്ഥിരീകരിച്ചത്.

പ്രായമായ അമ്മയും മൂന്നു പെൺമക്കളും അടങ്ങുന്ന ഈ കുടുംബം ഇപ്പോൾ നിസ്സഹായരായി മാറിയിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ സിന്ധുവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനാവൂ. ഈ സാഹചര്യത്തിൽ സിന്ധു ചികിത്സാ സഹായ നിധിയിലേക്ക് ഇനിയും പണം എത്തിയെങ്കിലേ ഈ വീട്ടമ്മയെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകൂ.

നഗരസഭാ പ്രദേശത്ത് വരുന്ന വീടുകളിൽ നിരവധിയായ ഈ വേസ്റ്റുകൾ കൂടിക്കിടപ്പുണ്ട്.  പിറവം നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചെറിയൊരു വരുമാനം നൽകിക്കൊണ്ട് ഇ വേസ്റ്റുകൾ സമാഹരിച്ച് കഴിഞ്ഞാൽ അവ വിറ്റു കിട്ടുന്ന പണം കൊണ്ട് സിധുവിന്റെ ചിത്സക്കാവശ്യമായ നല്ലൊരു ശതമാനം പണവും കണ്ടത്താനാകുമെന്നും അതിനു നഗരസഭ മുൻകൈ എടുക്കണമെന്നും സാബു കെ ജേക്കബ് നഗരസഭയോട് ആവശ്യപ്പെട്ടു.

 സിന്ധു സുനിൽ ചികിത്സ സഹായ നിധി അംഗങ്ങാളായ മഹേഷ് കുമാർ , പീറ്റർ പി ജോൺ, അനീഷ് തോട്ടഭാഗം, ബിജുമൈലാടി എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375055/sindhu-seeks-help-from-well-wishers-sabu-k-jacob-and-family-donate-to-the-treatment-fund)