---
title: "ഭാര്യയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളെയും വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Husband and wife find two children dead in water tank."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374893/husband-and-wife-find-two-children-dead-in-water-tank"
published_at: "2026-07-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670b49d9ca4_1000460626.png"
keywords: []
---

# ഭാര്യയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളെയും വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ ഭാര്യയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും വാട്ടർ ടാങ്കിൽ വീണു മരിച്ചു.

## Article Content

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ ഭാര്യയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും വാട്ടർ ടാങ്കിൽ വീണു മരിച്ചു.

രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലൊഹാർക്കി ഗ്രാമത്തിലാണ് സംഭവം. ജസ്രാജ് (30), ഭാര്യ നിർമ്മ (28), ഇവരുടെ ഏഴും അഞ്ചും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്.

ഞായറാഴ്‌ച രാത്രിയാണ് സംഭവം. കുട്ടികളെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞ ശേഷം ദമ്പതികൾ പിന്നാലെ ചാടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ജസ്‌രാജ് ടാങ്കിലേക്ക് ചാടുന്നത് സഹോദരൻ കണ്ടതായും പറയുന്നു. ഇദ്ദേഹം ബഹളം വെച്ച് നാട്ടുകാരെ കൂട്ടി നാലുപേരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374893/husband-and-wife-find-two-children-dead-in-water-tank)