---
title: "റെയിൽപാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണെന്ന് പ്രാഥമിക നിഗമനം"
english_title: "Body of young woman found near railway tracks; initial conclusion is that she fell from a train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374888/body-of-young-woman-found-near-railway-tracks-initial-conclusion-is-that-she-fell-from-a-train"
published_at: "2026-07-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6708a189e8e_1000402040.png"
keywords: []
---

# റെയിൽപാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കേക്കാട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്‌ണന്റെ മകൾ നേഹ കൃഷ്‌ണൻ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കേക്കാട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്‌ണന്റെ മകൾ നേഹ കൃഷ്‌ണൻ ആണ് മരിച്ചത്.

തിങ്കളാഴ്ച‌ രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേഹ ട്രെയിനിൽ നിന്ന് വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതി ഏത് ട്രെയിനിലാണ് യാത്ര ചെയ്ത‌തെന്നും എങ്ങനെയാണ് വീണതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് വിവരം നൽകുകയും അവർ സ്ഥലത്തെത്തുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374888/body-of-young-woman-found-near-railway-tracks-initial-conclusion-is-that-she-fell-from-a-train)