---
title: "എറണാകുളത്ത് സ്കൂ‌ളിൽ സഹപാഠികൾ തമ്മിൽ സംഘർഷം ; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്"
english_title: "Clashes between classmates at school in Ernakulam; footage of brutal beating released."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374830/clashes-between-classmates-at-school-in-ernakulam-footage-of-brutal-beating-released"
published_at: "2026-07-27T10:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e514e6b9f_1000693083.jpg"
keywords: []
---

# എറണാകുളത്ത് സ്കൂ‌ളിൽ സഹപാഠികൾ തമ്മിൽ സംഘർഷം ; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** വാളകം സ്കൂ‌ളിൽ സഹപാഠികൾ തമ്മിൽ സംഘർഷം.

## Article Content

വാളകം സ്കൂ‌ളിൽ സഹപാഠികൾ തമ്മിൽ സംഘർഷം.

സഹപാഠിയെ ഒരു കൂട്ടം കുട്ടികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂൾ വിട്ടതിനുശേഷം ഇടവഴിയിൽ വെച്ച് 4 വിദ്യാർത്ഥികൾ ചേർന്ന് ഒരുകുട്ടിയെ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു.

വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു. കുട്ടിയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സ്‌കൂൾ മാനേജ്മെന്റ് മർദ്ദിച്ച കുട്ടികളെ സസ്പെൻഡ് ചെയ്യുകയും ചെയ്‌തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടികൾക്കിടയിലെ ഇത്തരം അക്രമവാസനകളെക്കുറിച്ചും സ്‌കൂളുകളിലെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. സ്കൂൾ പരിസരത്തും പുറത്തും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാര്യം പുറത്തറിഞ്ഞത്. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും തുടർനടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374830/clashes-between-classmates-at-school-in-ernakulam-footage-of-brutal-beating-released)